ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ രക്ഷിക്കാൻ.

ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ രക്ഷിക്കാൻ.
Oct 15, 2026 11:13 AM | By PointViews Editor

തലശ്ശേരി കൊട്ടിയൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സാണ് ബാലമുരളി. ഇന്ന് ഒക്ടോബർ 15ന് ഈ ബസിൽ ടിക്കറ്റ് മുറിക്കുന്നില്ല. ടിക്കറ്റിൻ്റെ പണം മുഴുവനായി നിങ്ങൾ കണ്ടക്ടർ നീട്ടുന്ന ബക്കറ്റിൽ നിക്ഷേപിക്കണം. പറ്റുമെങ്കിൽ കുറച്ച് കൂടുതൽ തുക കൂടി ഇട്ടു കൂടെ എന്ന് ചിന്തിച്ച് കയ്യയച്ച് തുക നൽകിയാലും അത്രയ്ക്കും സന്തോഷം. കാരണം ഇന്നീ ബസ് സർവ്വീസ് നടത്തുന്നത് ഐറ മോൾക്ക് വേണ്ടിയാണ്. ഐറ മോൾടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വേണ്ടിയാണ്. സെൻട്രൽ പൊയിലൂരിലെ നമ്പാളവിട സുബീഷിന്റെ ഒമ്പത് മാസം മാത്രം പ്രായമുള്ള മകൾ ഐറ കലാണി ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കരൾ മാറ്റി വെക്കൽ മാത്രമേ പരിഹാരമായിട്ടുള്ളൂ എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇതുവരെയുള്ള തുടർച്ചയായ ചികിത്സക ൾക്ക് ഭീമമായ തുക കുടുംബം ചിലവഴിച്ചു കഴിഞ്ഞു. കരൾ മാറ്റിവെക്കൽ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്കും തുടർ ചികിത്സകൾക്കും ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് കുടുംബ ത്തിന് വന്നുചേർന്നിട്ടുള്ളത്. ദിവസേനയുള്ള വലിയ ആശുപ ത്രി ചെലവുകളുടെ ബാധ്യത നിർവഹിക്കാൻ കഴിയാതെ കുടുംബം പ്രയാസപ്പെടുകയാണ്. ചികിത്സയ്ക്ക് ഏകദേശം 30 ലക്ഷം രൂപ ആവശ്യമായി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഈ തുക കണ്ടെത്തുക അസാധ്യമാണ്. സുമനസ്സുകളുടെ നിർല്ലോഭമായ സഹായങ്ങൾ ലഭിച്ചാൽ മാത്രമേ ചികിത്സ നൽകി ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളൂ. ആയതിനാൽ ഒ.കെ വാസു ചെയർമാനായും എ.പി.കൃഷ്‌ണൻ കൺവീനറായും ചികിത്സാസഹായ കമ്മിറ്റി പ്രവർത്തിച്ചു വരികയാണ്.

ദുരിതബാധിതരെ സഹായിക്കുന്നതിന് എപ്പോഴും സന്മനസ്സ് കാണിക്കുന്ന എല്ലാവരും ഐറ മോളുടെ ചികിത്സയ്ക്കു വേണ്ട സഹായം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായാണ് ബാലമുരളി ബസ് ഇന്നത്തെ സർവിസ് പ്രത്യേക രീതിയിൽ നടത്തിയത്.ബാലമുരളി ബസ് ഉടമ വി.കെ. മണികണ്ഠൻ,

കണ്ടക്ടർ അതുൽ,

ഡ്രൈവർ ബിജു എന്നിവർ ചേർന്ന് നടത്തുന്ന ഈ കാരുണ്യ പ്രവർത്തനത്തിന് പിന്തുണ നൽകി ബസ് സർവീസ് നടത്തുന്ന റൂട്ടിൽ പലയിടത്തും വിവിധ തൊഴിലാളി സംഘടനകളും നാട്ടുകാരും സുമനസുകളും തുകകൾ സംഭരിച്ച് കൈമാറുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും സഹായിക്കാം.


കൺവീനർ/ചെയർമാൻ

ഐറ മോൾ

ചികിത്സാസഹായ കമ്മിറ്റി

പി.ഒ- പൊയിലൂർ - 670 693

ccount Details

Kerala Gramin Bank,IFSC Code: KLGB0040446

account No: 40446101136117.

Balamurali runs to save Aira's life.

Related Stories
സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

Oct 15, 2026 06:33 PM

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ്...

Read More >>
സ്ട്രോക്ക്  ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക് കൊട്ടിയൂരിൽ

Oct 15, 2026 05:31 AM

സ്ട്രോക്ക് ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക് കൊട്ടിയൂരിൽ

സ്ട്രോക്ക് ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക്...

Read More >>
സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

Oct 14, 2026 01:53 PM

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും...

Read More >>
42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

Oct 14, 2026 12:33 PM

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ...

Read More >>
പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

Oct 14, 2026 08:03 AM

പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

പേരാവൂർ ഇന്ന് ബീക്കൺ...

Read More >>
കൊട്ടിയൂർ ബീക്കൺ

Oct 14, 2026 07:25 AM

കൊട്ടിയൂർ ബീക്കൺ

കൊട്ടിയൂർ...

Read More >>
Top Stories